News Desk

2021-04-21 03:28:52 pm IST
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1077 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 183770 ആയി. 

കൊവിഡ് ബാധിച്ച് രാജ്യത്ത് 17 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. ഇതോടെ മരിച്ചവരുടെ എണ്ണം 1926 ആയി ഉയര്‍ന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1094 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. അതേസമയം എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകമ്മിറ്റിയും എം.ഒ.എച്ചും അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Top