News Desk

2021-05-26 03:46:41 pm IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേര്‍ക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍.

കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ വ്യാപകമായി സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ ബ്ലാക്ക് ഫംഗസിനെ എപ്പിഡെമിക് ആയി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 768 പേര്‍ക്കും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 25-ലെ കണക്ക് അനുസരിച്ചാണിത്.

ഈ കണക്ക് പ്രകാരം കേരളത്തില്‍ 36 ബ്ലാക്ക് ഫംഗസ് ബാധിതരാണുള്ളത്. ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്റെ 29,250 വയലുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററില്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top