News Desk

2021-04-20 05:42:41 pm IST
ദോഹ: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പിന്‍ബലത്തോടെ 11 പുകവലി നിവാരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പി.എച്ച്.സി മേധാവി ഹെസ്സാ മുഹമ്മദ് അല്‍ മുറൈഖി ചൂണ്ടിക്കാട്ടി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുകവലി ശീലം നിര്‍ത്താന്‍ ഏറ്റവും മികച്ച അവസരമൊരുക്കുന്ന കാലയളവാണ് റമദാന്‍. രാജ്യത്തെ പുകവലി നിവാരണ യജ്ഞത്തിനായി പരിശീലനം നല്‍കപ്പെട്ട ആരോഗ്യ വിദഗ്ധരാണ് അണി നിരക്കുന്നത്. പാരമ്പര്യ ചികിത്സയോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് സെഷനുകളും പ്രായോഗിക അറിവുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൈമാറുന്നുണ്ട്. 

പുകവലി ശീലമുള്ളവരില്‍ കൊവിഡ് ലക്ഷണങ്ങള്‍ വളരെ പെട്ടന്ന് പ്രകടമാവാന്‍ സാധ്യതയുള്ളത് കൊണ്ട് തന്നെ ഈ ദുശീലം ഒഴിവാക്കാന്‍ പരമാവധി സഹകരിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായി അല്‍ മുറൈഖി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top