News Desk

2021-04-02 07:06:55 pm IST

ദോഹ: ദോഹ ഹമദ് തുറമുഖത്തേക്ക് വരുന്ന കപ്പലുകളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കപ്പല്‍ ചരക്ക് ഗതാഗത്തിന്റെ കേന്ദ്രമായി ഖത്തര്‍ മാറിക്കൊണ്ടിരിക്കുകയാണ്. 

ദോഹ ഹമദ് തുറമുഖ കൈകാര്യ കര്‍ത്താക്കളായ മാവാനി ഖത്തര്‍ ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം 250 കപ്പലുകള്‍ ദോഹ ഹമദ് തുറമുഖത്തെത്തിയിട്ടുണ്ട്. 

2020 മാര്‍ച്ചില്‍ 225 കപ്പലുകള്‍ മാത്രമാണ് ഖത്തറിലെത്തിയത്. 137.74 കണ്ടെയ്നറുകള്‍ ഈ കാലയളവില്‍ ഹമദ് തുറമുഖത്തെത്തി. 2020 മാര്‍ച്ചില്‍ 112.73 കണ്ടെയ്നറുകള്‍ തുറമുഖത്തെത്തി. ഇതില്‍ 21 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

25,638 ലൈവ് സ്റ്റോക്കുകള്‍, 48,924 ടണ്‍ ബില്‍ഡിങ് നിര്‍മാണ മെറ്റീരിയലുകള്‍ എന്നിവ ദോഹ ഹമദ് തുറമുഖത്തെത്തി എന്നും മാവാനി ഖത്തര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top