News Desk

2021-03-15 07:16:59 pm IST
ദോഹ: ഖത്തറില്‍ കവര്‍ച്ച നടത്തിയതിന് പതിനൊന്നെ് പേരെ തടവ് ശിക്ഷയ്ക്കും നാട് കടത്തലിനും കോടതി ഉത്തരവിട്ടു. ദോഹ ക്രിമിനല്‍ കോടതിയാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 

പ്രതികള്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെയാണ് തടവ് ശിക്ഷ. രാത്രിയില്‍ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ചുവെന്നും ചിലര്‍ക്കെതിരെ ശാരീരിക ആക്രമണം നടത്തിയെന്നുമാണ് കേസ്. 

പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് മോഷണം പദ്ധതിയിട്ടതെന്ന് കോടതി നിരീക്ഷിച്ചു. മുപ്പത് ടണ്‍ ഇലക്ട്രിക് കേബിളുകള്‍ ഇവര്‍ മോഷണം നടത്തിയതായാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top