ദോഹ: ഖത്തറില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു. 11 വയസ്സുള്ള ഒരു കുട്ടിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 250 ആയി. അതേസമയം, ഇന്ന് 398 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 371 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 27 പേര് രാജ്യത്തിനും പുറത്ത് നിന്നും വന്നവര്‍ക്കാണ് രോഗബാധ. ഇതോടെ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ ആകെ എണ്ണം 153,296 ആയി.
അതേസമയം,രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേര് രോഗമുക്തി നേടി. ആകെ രോഗമുക്തി നിരക്ക് 146,627 ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 64,19 പേരാണ്. 546 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു. 54 പേരാണ് തീവ്രപരിചരണത്തിലുള്ളത്. മൂന്ന് പേരെയാണ് പുതുതായി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,819 കൊവിഡ് പരിശോധനകളാണ് രാജ്യത്തുടനീളം നടത്തിയത്. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകള്‍ എണ്ണം 141,92,56 ആയി.