മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1113 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 344 പേര് കൂടി രോഗമുക്തരാവുകയും ചെയ്തു. ദിനംപ്രതിയുള്ള കൊവിഡ് കണക്കുകള്‍ കുതിച്ചുയരുമ്പോഴും രോഗമുക്തി നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 313538 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 302522 പേര് രോഗമുക്തി നേടുകയും 4122പേര് മരണപ്പെടുകയും ചെയ്തു. 96.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 87 പേരും ഐ.സി.യുവില്‍ 12 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ എല്ലാവരും രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്നും അധികൃര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക