News Desk

2020-05-09 05:53:55 pm IST

മസ്‌കത്ത്: ഒമാനില്‍ 112 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3224 ആയി. പുതിയ രോഗികളില്‍ 60 പേര്‍ വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1068 ആയി ഉയര്‍ന്നു.   

2139 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയ രോഗികളില്‍ 91 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കൊവിഡ് ബാധിതര്‍ 2343 ആയി. 603 പേര്‍ക്കാണ് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്.

അതേസമയം, ഹോം ക്വാറന്റൈന്‍ നടപടി ക്രമങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുന്നത് തുടരാനും മുഖം, മൂക്ക്, വായ, കണ്ണുകള്‍ എന്നിവ തൊടാതിരിക്കാനും ചുമ, തുമ്മല്‍ എന്നിവയുള്ള ആളുകള്‍ക്കിടയില്‍ ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
Top