News Desk

2021-05-16 05:10:14 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 256 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളില്‍ 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 112 പേര്‍ വിദേശത്തു നിന്നും മടങ്ങിവന്നവരാണ്. ഇന്ന് നാല് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 530 ആയി. 

അതേസമയം, രാജ്യത്ത് ഇന്ന് 770 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 207,077 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 55,76 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 205 പേരാണ് ഇപ്പോള്‍ ഐ.സി.യുവില്‍ ചികിത്സയിലുളത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,782 ഡോസ് കൊവിഡ്-19 വാക്‌സിനുകള്‍ വിതരണം ചെയ്തു. വാക്‌സിനേഷന്‍ പ്രചാരണം ആരംഭിച്ചതിനുശേഷം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 1,97,08,00 ആണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top