മസ്കത്ത്: ഒമാനിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 1162 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,59,218 ആയി. ഇന്ന് 568 പേര്‍ക്കുകൂടി പുതുതായി രോഗം ഭേദമായി. 1,43,966 പേരാണ് ഇതുവരെ രോഗമുക്തരായത്.
ഒമ്പത് പേര്‍കൂടി മരിച്ചതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1678 ആയി. 68 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 515 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 156 പേര് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക