News Desk

2021-06-03 03:35:19 pm IST
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 15 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ മരണസംഖ്യ 2385 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് കൊവിഡ് മരണ നിരക്ക് ഉയര്‍ന്നു നില്‍ക്കുകയാണ്. 

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1173 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 220702 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 202021 പപേര്‍ രോഗമുക്തി നേടുകയും ചെയ്തു. 

 അതേസമയം, രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയവും ഒമാന്‍ സുപ്രീംകമ്മിറ്റിയും നിര്‍ദേശിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top