News Desk

2021-04-07 04:31:18 pm IST
മസ്‌കത്ത്: ഒമാനില്‍ ഇന്ന് 1203 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 

ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച രേഗികളുടെ എണ്ണം 166685 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 746 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 149049 പേര്‍ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത്  1735 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 

സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച കൊവിഡ് നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top