News Desk

2021-04-06 03:26:02 pm IST
മസ്‌കത്ത്: ഒമാനില്‍ ഇന്ന് 1,208 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,65,482 ആയി ഉയര്‍ന്നു.

ആറ് പേരാണ് രാജ്യത്ത് പുതുതായി മരിച്ചത്. 1,728 പേര്‍ ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 764 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തര്‍ 1,48,303 ആയി. 

94 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 623 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 196 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top