News Desk

2021-06-02 04:04:54 pm IST
മസ്‌കത്ത്: ഒമാനില്‍ ദിനംപ്രതിയുള്ള കൊവിഡ് മരണ നിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് രാജ്യത്ത് 10 ന് മുകളില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 2370 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതേസമയം, കഴിഞ്ഞ മണിക്കൂറിനിടെ 1258 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ ഇതുവരെ 219529 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 201113 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.  

അതേസമയം, രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയവും ഒമാന്‍ സുപ്രീംകമ്മിറ്റിയും നിര്‍ദേശിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top