News Desk

2021-03-18 01:24:43 pm IST
അമൃത്‌സര്‍: പഞ്ചാബില്‍ ജാതകപ്രകാരമുള്ള മംഗല്യദോഷം മാറാന്‍ 13-കാരനെ വിവാഹം ചെയ്ത് അധ്യാപിക. ജലന്ദറിലെ ബസ്തി ബാവ ഖേല്‍ പ്രദേശത്താണ് സംഭവം നടന്നത്. 

ജാതകപ്രകാരം മംഗല്യദോഷമുള്ളതിനാല്‍ വിവാഹം നടക്കാതിരിക്കുമോയെന്ന് വീട്ടുകാര്‍ ഭയന്നിരുന്നു. അതിനായി ജ്യോത്സനെ സമീപിച്ചു. ദോഷം മാറാന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാനായിരുന്നു ജ്യോത്സ്യന്റെ നിര്‍ദേശം. യുവതി നടത്തുന്ന ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ഥിയാണ് 13കാരന്‍. കുട്ടിയെ പരിചയമുള്ളതിനാല്‍ വരനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ഒരാഴ്ച തന്റെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കാമെന്ന് കുട്ടിയുടെ മാതാപിതാക്കളോട് നിര്‍ദേശിക്കുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം കുട്ടി വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയും കുടുംബവും കുട്ടിയെ വിവാഹ ചടങ്ങുകള്‍ക്ക് നിര്‍ബന്ധിച്ച് വിധേയമാക്കിയതായി പരാതിയില്‍ പറയുന്നു. 

പ്രതീകാത്മകമായി വിവാഹ ചടങ്ങുകളായ ഹല്‍ദി മെഹന്ദിയും ആദ്യരാത്രിയും ആഘോഷിച്ചു. പിന്നീട് അധ്യാപികയുടെ വളകള്‍ പൊട്ടിച്ച് വിധവയായി പ്രഖ്യാപിച്ചു. ജോത്സ്യന്റെ നിര്‍ദേശ പ്രകാരം അനുശോചന ചടങ്ങുകളും നടത്തിയതായും പറയുന്നു. കൂടാതെ ഓരാഴ്ച വീട്ടിലെ ജോലികള്‍ ചെയ്യിപ്പിച്ചതായും കുടുംബം പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അധ്യാപിക പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി സംഭവം സത്യമാണെന്ന് ബോധിപ്പിച്ചു. 

അതേസമയം, യുവതിയുടെ നിരന്തര അഭ്യര്‍ഥന മാനിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി പിന്‍വലിച്ചതായി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഗഗന്‍ദീപ് സിങ് വ്യക്തമാക്കി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെടുകയും സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top