News Desk

2021-04-13 04:09:58 pm IST
മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1335 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,364 ആയി. ഒമ്പത് കൊവിഡ് മരണങ്ങാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു. 

അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ 785 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,54,771 ആയി. 

പുതുതായി റിപ്പോര്‍ട്ട് ചെയ്ത ഒമ്പത് കൊവിഡ് മരണങ്ങള്‍ ഉള്‍പ്പടെ 1798 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 101 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 759 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 250 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top