മലപ്പുറം: മലപ്പുറത്ത് കൽപ്പകഞ്ചേരിയിൽ ലഹരി നല്കി 14കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേസില്‍ ആറു പ്രതികള്‍ ഉണ്ടെന്നാണ് സൂചന. കഞ്ചാവ് നല്‍കിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
അവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോക്സോ പ്രകാരമാണ് കേസ്. സിഐ റിയാസ് രാജയാണ് കേസ് അന്വേഷിക്കുന്നത്.
പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് സംഘം പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി.
ഗൗരവകരമായ കേസാണ് ഇതെന്നും പെൺകുട്ടികൾക്ക് ലഹരി നൽകുന്ന മാഫിയ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ സിഡബ്ല്യുസി ചെയർമാൻ ഷാജേസ് ഭാസ്കർ പറയുന്നു.
കൽപ്പകഞ്ചേരിയിലെ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. പഠനത്തിനായി വീട്ടുകാർ വാങ്ങിനൽകിയ ടാബ്ലറ്റിലാണ് പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്.
അതേസമയം, മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സമാനമായ സംഭവത്തില്‍ രണ്ട് യുവാക്കള്‍ കോഴിക്കോട്ട് അറസ്റ്റിലായിരുന്നു. ഒന്‍പതാം ക്ലാസുകാരിയായിരുന്നു കേസിലെ ഇര. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാക്കള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടിരുന്നത്.
പഠനത്തിനായി വീട്ടുകാര്‍ വാങ്ങിനല്‍കിയ ടാബ്ലറ്റിലാണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. പിന്നീട് മൊബൈല്‍ നമ്പര്‍ കൈമാറി ബന്ധം സ്ഥാപിക്കുകയുമായിരുന്നു. പ്രണയം നടിച്ചാണ് യുവാക്കള്‍ ഇരയെ ചൂഷണം ചെയ്തത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക