News Desk

2021-04-14 03:11:22 pm IST

ചെന്നൈ: തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ 14 വയസ്സുകാരിയെ 12 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു. പ്രതികളില്‍ സഹോദരി ഭര്‍ത്താവും ഉള്‍പ്പെടുന്നു. നാമക്കലിലെ തിരുച്ചങ്കോടാണ് സംഭവം. 

സംഭവത്തില്‍ 11 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചതായാണ് വിവരം. പെണ്‍കുട്ടിക്ക് ജോലി നല്‍കിയ കണ്ണന്‍, കുട്ടിയുടെ സഹോദരി ഭര്‍ത്താവ്, ഇവരുടെ സുഹൃത്തുക്കള്‍ എന്നിവരാണ് പലതവണയായി കുട്ടിയെ പീഡിപ്പിച്ചത്.

വിവരം കുട്ടി അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ പണം നല്‍കിയും ഭീഷണിപ്പെടുത്തിയും അമ്മയെ വശത്താക്കിയിരുന്നു. തുടര്‍ന്ന് അയല്‍വാസി നല്‍കിയ പരാതിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പെണ്‍കുട്ടി തൊഴിലെടുക്കാന്‍ വേണ്ടിയാണ് സഹോദരിയുടെ വീട്ടില്‍ താമസിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top