News Desk

2021-04-17 09:49:44 pm IST

തൃശൂര്‍: കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 47, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്, കുഴൂര്‍ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചത്. 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. ജില്ലയില്‍ ഇന്ന് 1149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

അതിനിടെ തൃശൂര്‍ പൂരം കാണാന്‍ എത്തുന്നവര്‍ കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. വാക്‌സിന്‍ ഒറ്റ ഡോസ് മതിയെന്ന നിര്‍ദേശം പിന്‍വലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. 

രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top