News Desk

2021-04-12 04:25:15 pm IST
മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,480 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,202 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1,73,029 ആയി. ഇതില്‍ 1,53,986 പേരാണ് ഇതിനോടകം രോഗമുക്തരായത്.

അതേസമയം, രാജ്യത്ത് പുതുതായി 13 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,789 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 105 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 741 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 234 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top