News Desk

2022-08-15 05:34:57 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ 149 പാക്കറ്റ് ഹാഷിഷുമായി രണ്ടുപേരെ പിടികൂടി. ഫായില്‍ക ഐലന്‍ഡില്‍ നിന്നാണ് കുവൈത്ത് തീര സംരക്ഷണസേന ഇവരെ പിടികൂടിയത്. അറബ് സ്വദേശികളാണ് പിടിയിലായത്. ഇവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.  

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ രണ്ട് ഏഷ്യന്‍ യാത്രക്കാരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിരുന്നു. 55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകള്‍ എന്നിവയാണ് രണ്ട് യാത്രക്കാരില്‍ നിന്ന് കുവൈത്ത് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. 

പിടിയിലായവര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇവരെ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top