ദോഹ: ഖത്തറില്‍ മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്ന് 149 പേര് പിടിയിലായി. കൊവിഡ് നിയന്ത്രണങ്ങല്‍ ലഘൂകരിച്ചതോടെ രാജ്യത്ത് ശക്തമായ പരിശോധന നടക്കുന്നുണ്ട്. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊവിഡ് നിയന്ത്രണങ്ങല്‍ എടുത്ത് കളയുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായി അടഞ്ഞ പൊതുസ്ഥലങ്ങളില്‍ എല്ലാം പൗരന്മാരും മാസ്ക് നിര്‍ബന്ധമായി ധരിക്കണം. ഖത്തറില്‍ തിരക്കില്ലാത്ത പൊതിയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമല്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മോളുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്ക്് നിര്‍ബന്ധമാണ്.
ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയമലംഘനങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. പിടികൂടിയവരെ തുടര്‍ നടപടികള്‍ക്കായി പ്രോസീക്യൂഷന് കൈമാറി. നിരവധി ആളുകളെയാണ് നിയമ ലംഘകരെയാണ് മന്ത്രാലയം ഇതുവരെ പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക