News Desk

2021-03-08 11:27:41 pm IST
കോട്ട: രാജസ്ഥാനിലെ ഝലവാറില്‍ 15കാരി ബലാത്സംഗത്തിനിരയായി. ഒമ്പതുപേര്‍ പല ദിവസങ്ങളിലായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് റിപ്പോര്‍ട്ട്. എട്ടു ദിവസത്തിനുശേഷം ആക്രമികളില്‍നിന്ന് രക്ഷപ്പെട്ട് പെണ്‍കുട്ടി വീട്ടിലെത്തുകയായിരുന്നു.

ശേഷം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുറ്റാരോപിതരില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്നാണ് വിവരം. നാലുപേര്‍ പിടിയിലായിട്ടുണ്ട്. സ്‌കൂള്‍ ബാഗ് വാങ്ങിത്തരാം എന്നു പറഞ്ഞ് സുഹൃത്ത് നഗരത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പാര്‍ക്കിലെത്തിച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top