2019-10-02 07:14:22pm IST
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നേതാവും  നമ്മുടെ രാഷ്ട്രപിതാവുമായ  മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മദിനം വാര്‍ഷികത്തിന്റെ ഭാഗമായി ഖത്തർ പോസ്റ്റ് ഗാന്ധിയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 

വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂനിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സ്(വി.സി.യു ആര്‍ട്‌സ്) ഖത്തറുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ്  ഇന്ത്യന്‍ സ്ഥാനപതി പി. കുമാരനും ഖത്തര്‍ പോസ്റ്റ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഹമദ് മുഹമ്മദ് അല്‍ഫഹീദയും ചേര്‍ന്നാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.  ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങളുടെ ഫാഷൻ ഷോയും പ്രദർശനവും നടന്നു. 
Top