News Desk

2021-02-02 07:49:21 pm IST
ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 375 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അധികൃര്‍ അറിയിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചതില്‍ 356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്.19 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. അതേസമയം, ഇന്ന് 158 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 146,111 ആയി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5281 പേരാണ്. 481 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 55 പേരാണ് തീവ്രപരിചരണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,888 കൊവിഡ് പരിശോധനകളാണ് രാജ്യത്തുടനീളം നടത്തിയത്. ഖത്തറില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 152,095 ആയി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top