News Desk

2021-04-06 03:56:58 pm IST

ജോധ്പുര്‍: രാജസ്ഥാനില്‍ ജയിലില്‍ നിന്നും തടവുകാര്‍ രക്ഷപ്പെട്ടു. ജോധ്പൂര്‍ ജില്ലയിലെ ഫലോഡി സബ്ജയിലില്‍ നിന്നാണ് 16 തടവുകാര്‍ ചാടിയത്. ജയില്‍ ഗാര്‍ഡുകളുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞാണ് ഇവര്‍ രക്ഷപ്പെട്ടത്. 

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ പച്ചക്കറിയും മുളകുപൊടിയും എറിഞ്ഞാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്ന് ഫലോഡി ഡെപ്യൂട്ടി കളക്ടര്‍ യശ്പാല്‍ അഹൂജ പറഞ്ഞു. തടവുകാരെ പിടിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചെക്ക് പോയിന്റുകളിലും വിവരം അറിയിച്ചിട്ടുണ്ട്. ബസുകളും മറ്റ് വാഹനങ്ങളും പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും സബ് കളക്ടര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായി യശ്പാല്‍ അഹൂജ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top