News Desk

2021-03-05 07:20:29 pm IST

ദോഹ: ഖത്തറില്‍ ജനുവരിയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 16 പേര്‍. 56 പേര്‍ക്ക് ഗുരുതരമായും 589 പേര്‍ക്ക് നിസ്സാരമായും പരിക്കേറ്റു. 661 ഗതാഗത അപകട കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020 ഡിസംബറിനെ അപേക്ഷിച്ച് 5.1 ശതമാനമാണ് വര്‍ധന. ഡിസംബറില്‍ 629 കേസുകളും 19 മരണവുമാണ് രജിസ്റ്റര്‍ ചെയ്തത്. 

1,56,683 നിയമ ലംഘനങ്ങളാണ് ജനുവരിയിലുള്ളത്. ഡിസംബറിനെ അപേക്ഷിച്ച് 9.9 ശതമാനമാണ് കുറവ്. ലംഘനങ്ങളില്‍ മുന്‍പില്‍ അമിത വേഗക്കാര്‍ (1,09,712) ആണ്. പുതിയ വാഹന റജിസ്ട്രേഷന്‍ 5,468. വാഹനങ്ങളുടെ കാര്യത്തില്‍ മാസാടിസ്ഥാനത്തില്‍ 6.1 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 7.7 ശതമാനവും കുറവാണ്.

7,400 പേരാണ് ജനുവരിയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തത്. ഇതില്‍ 1,013 പേര്‍ പ്രവാസി വനിതകളും 5,836 പേര്‍ പ്രവാസി പുരുഷന്മാരുമാണ്. ആസൂത്രണ കണക്കെടുപ്പ് അതോറിറ്റിയുടെ പ്രതിമാസ ബുള്ളറ്റിനാണ് അപകടങ്ങളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top