ന്യൂഡല്‍ഹി: ഹരിയാനയില്‍ 16-കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ ഏഴുപേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. പെണ്‍കുട്ടിക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആറുമാസമായി ഏഴുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ബലാത്സംഗ വിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തെയും തന്നെയെയും കൊന്നുകളയുമെന്ന ഭീഷണി ഉണ്ടായെന്നും പെണ്‍കുട്ടി പറഞ്ഞു. പിതാവിന്റെ പരാതിയില്‍ കേസെടുത്തതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന സത്യനാരായണന്, മകന് രവീന്ദര്‍ തുടങ്ങി അയല്വാസികള്ക്കെതിരെയാണ് കേസ്. 50 വയസിന് മുകളിലുള്ളവരും പ്രതികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പെണ്‍കുട്ടി കടയില്‍ പോയപ്പോഴായിരുന്നു ആദ്യ അതിക്രമം. പിന്നീട് ഭീഷണിപ്പെടുത്തി നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥനായ രവീന്ദ്ര കുമാര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH