News Desk

2022-09-24 12:58:55 pm IST
കോഴിക്കോട്: കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി. ഇക്‌റാര്‍ ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീല്‍ ഷാ എന്നിവരാണ് പൊലീസ് പിടിയിലായത്. 

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ ഒന്നാമത്തെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനില്‍ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം പെണ്‍കുട്ടിയെ കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്. 

വാരണാസിയില്‍ നിന്നാണ് പെണ്‍കുട്ടി ട്രെയിനില്‍ കയറിയത്. ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര. യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്. പ്രതികള്‍ പെണ്‍കുട്ടിയെ ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന പാലാക്കാട് എത്തിച്ച് അവിടെ നിന്ന് റോഡ് മാര്‍ഗം കോഴിക്കോട് എത്തിക്കുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top