News Desk

2021-06-08 09:15:20 pm IST
മുംബൈ: ഉത്തേജക മരുന്ന് കുത്തി വെച്ച് 16 കാരിയെ എട്ട് വര്‍ഷത്തോളം പീഡിപ്പിച്ചു. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. സംഭവത്തില്‍ ദമ്പതികള്‍ പിടിയിലാവുകയും ചെയ്തു. അന്ധേരി സ്വദേശിയായ പതിനാറുകാരിയുടെ പരാതിയെ തുടര്‍ന്ന് ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ജൂനിയര്‍ കോളേജ് വിദ്യാര്‍ഥിനിയെ അയല്‍വാസിയാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. മരുന്നായും ഇന്‍ജെക്ഷന്‍ രൂപത്തിലും ലൈംഗിക ഉത്തേജന മരുന്നുകള്‍ നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇയാളുടെ ഭാര്യയുടെ അറിവോടെയായിരുന്നു അക്രമമെന്നാണ് പരാതി. പെണ്‍കുട്ടി സംഭവങ്ങളെക്കുറിച്ച് വ്യക്തമാക്കി എഴുതിയ 27 പേജുള്ള നോട്ടിലാണ് നേരിട്ട അക്രമങ്ങളേക്കുറിച്ച് വ്യക്തമാക്കുന്നത്.

എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ദമ്പതികളുടെ വാദം. ലൈംഗികമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളുടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും ആരോടെങ്കിലും പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അയല്‍ക്കാരന്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതി വിശദമാക്കുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് 16 കാരിക്ക് നേരിടേണ്ടി വന്ന ക്രൂരത വിശദമായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

കൂടാതെ പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനെയും ഇവരുടെ 19 കാരനായ മകനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മകനോട് പെണ്‍കുട്ടിയുമായി പ്രണയത്തിലായി പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ ആവശ്യപ്പെട്ടു. ഈ ശ്രമത്തിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top