News Desk

2021-04-20 10:50:19 pm IST

ദുബൈ: തൊഴിലുടമയുടെ അടുത്ത് നിന്ന് ഒളിച്ചോടി പോയ 17 വീട്ടുജോലിക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നും ദുബൈയില്‍ വീട്ടു ജോലിക്കെത്തിയവരെയാണ് തൊഴിലുടമയുടെ അടുത്ത് നിന്നും ഒളിച്ചോടിയത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗം ആണ് ഇവരെ പിടികൂടിയത്.

നിയമലംഘകരെ പിടികൂടാന്‍ ദുബൈ പൊലീസ് നടത്തിയ കാംപെയിന്റെ ഭാഗമായാണ് ഇവര്‍ അറസ്റ്റിലായത്. രാജ്യത്തെ പൗരന്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും ഇതു സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബൈ പൊലീസ് ഇന്‍ഫ്‌ളാറ്റേര്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം ആണ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചത്.

അനധികൃതരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. റമദാനില്‍ പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആണ് തീരുമാനം. പല സ്ഥലങ്ങളിലും മണികൂറുകള്‍ അനുസരിച്ചാണ് പലരും ജോലി ചെയ്യുന്നത്. ഇങ്ങനെ ഒരുപാട് പണം പലരും സമ്പാദിക്കുന്നു. 

വ്യാജ പേരിലും അനധികൃത താമസ രേഖകള്‍ കാണിച്ചുമാണ് പലരും ജോലിക്ക് കയറുന്നത്. ഇത്തരക്കാരെ ജോലിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മുന്നറിയിപ്പാണ് ദുബൈ പൊലീസ് നല്‍കിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top