അബുദാബി: യു.എ.ഇയില്‍ കൊവിഡ്-19 ബാധിതരായ 18 പേര് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 3,025 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 3,81,662 ആയി. പുതുതായി 4,678 പേര് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,75,059 ആയി.
1,182 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്. 5,421 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 29.8 ദശലക്ഷത്തിലേറെ പേര്‍ക്ക് രോഗ പരിശോധന നടത്തിതായി അധികൃതര്‍ പറഞ്ഞു.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളില്‍ ശക്തമായി തുടരുന്നു. നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്യുന്നുണ്ട്. ദുബൈ സാമ്പത്തിക വകുപ്പിലെ കമേഴ്സ്യല്‍ കോംപ്ലെയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം എമിറേറ്റില്‍ പരിശോധനകള്‍ ശക്തമായി തുടരുന്നതായി അറിയിച്ചു.
സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബൈ കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദര്‍ശിച്ചോ വിവരം അധികൃതരെ അറിയിക്കണം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക