News Desk

2021-09-14 06:41:26 pm IST
റിയാദ്: സൗദി അറേബ്യയില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്തു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ പരിശോധനാ വിഭാഗമാണ് ഇവരെ പിടികൂടിയത്. 

ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് ജോലികള്‍ നല്‍കിയ രണ്ട് പ്രവാസികളും അറസ്റ്റിലായി. നിയമ ലംഘകരായ വീട്ടുജോലിക്കാര്‍ക്ക് വാഹന സൗകര്യവും മറ്റും നല്‍കിയ പ്രവാസികളും അറസ്റ്റിലായിട്ടുണ്ട്.

സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ജോലി ശരിയാക്കി നല്‍കുന്ന രണ്ട് പ്രവാസികളെ സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ന്നാണ് ഇവരെയും 18 വീട്ടുജോലിക്കാരെയും അറസ്റ്റ് ചെയ്തത്. 

ഒരു കോണ്‍ട്രാക്ടിങ് സ്ഥാപനത്തിന്റെ സഹായത്തോടെ ഈ വീട്ടുജോലിക്കാരെ മറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലും ക്ലീനിങ് ജോലികള്‍ക്ക് നിയോഗിച്ചിരിക്കുകയായിരുന്നു. പാര്‍ട്‌ടൈം അടിസ്ഥാനത്തിലാണ് നിയമവിരുദ്ധമായി ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top