News Desk

2021-06-11 07:22:04 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 185 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 216,483 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് മരണം 574 ആണ്.

രാജ്യത്ത് നിലവില്‍ 2,409 പേരാണ് ഇനി ചികിത്സയിലുള്ളത്. ഖത്തറില്‍ ഇതുവരെ രേഖപ്പെടുത്തിയ കൊവിഡ് കേസുകളുടെ എണ്ണം 219,466 ആണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 87 പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. 13 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിലെ ആകെ രോഗികളുടെ എണ്ണം 168 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,576 ഡോസ് കൊവിഡ്-19 വാക്‌സിനുകള്‍ നല്‍കി. വാക്‌സിനേഷന്‍ കാംപയ്ന്‍ ആരംഭിച്ചതിനുശേഷം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 2,768,028 ആണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top