News Desk

2021-04-04 07:12:32 pm IST
മുംബൈ: ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ അമ്മ ടിവി ഓഫാക്കിയതിനെ തുടര്‍ന്ന് പത്തൊമ്പതുകാരന്‍ തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞതിന് പിന്നാലെ കുട്ടി കിടന്ന് കൊണ്ട് ടിവി കാണുകയായിരുന്നു. ഇതിനിടെ നേരെ ഇരിക്കാന്‍ പറഞ്ഞതിന് ശേഷം അമ്മ ടിവി ഓഫ് ചെയ്തു. അതിന് പിന്നാലെ ബാത്ത് റൂമിലേക്ക് പോയി പത്തൊമ്പതുകാരന്‍ തൂങ്ങിമരിക്കുകയായിരുന്നു. 

അമ്മയും സഹോദരിയുമാണ് കുട്ടിയെ ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top