News Desk

2021-06-07 01:53:51 pm IST
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ആറ് യുവാക്കള്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ രണ്ട് പേരെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തു. 

വിശാല്‍ പട്ടേല്‍, അനുജ് പട്ടേല്‍ എന്നിവരെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് നാല് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. മെയ് 31 നാണ് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്. സമൂഹത്തില്‍ നിന്നുമുണ്ടാകുന്ന കുറ്റപ്പെടുത്തല്‍ പേടിച്ച് വിവരം പുറത്ത് പറയാതിരുന്ന പെണ്‍കുട്ടി ഒടുവില്‍ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുന്‍പില്‍ മൊഴി നല്‍കുകയും ചെയ്തു. 

തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ പെണ്‍കുട്ടിയോട് പ്രതികള്‍ മോശമായി പെരുമാറുകയും സുഹൃത്തുകളെ മര്‍ദ്ദിക്കുകയും ചെയ്തു. ആറ് പേരടങ്ങുന്ന സംഘം തന്നെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അവിടെ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

22 കാരനായ വിശാലിനെ പിടികൂടാന്‍ എത്തിയപ്പോള്‍ പൊലീസിന് നേരെ വെടിവെയ്ക്കുകയാണുണ്ടായത്. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്ക്  വേണ്ടില്‍ തിരച്ചില്‍ നടക്കുകയാണ്.  കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top