News Desk

2021-06-09 03:43:56 pm IST
മസ്‌കത്ത്: ഒമാനില്‍ ദിനംപ്രതിയുള്ള കൊവിഡ് മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 2448 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 228579 പേര്‍ക്കാണ് കൊവിഡ്  സ്ഥിരീകരിച്ചത്. ഇതില്‍ 206844 പേര്‍ രോഗമുക്തിനേടുകയും ചെയ്തു.

അതേസമയം, കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയവും ഒമാന്‍ സുപ്രീം കമ്മിറ്റിയും രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top