അബുദാബി: യു.എ.ഇയില്‍ 2,159 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, ചികിത്സയിലായിരുന്ന 1939 പേര് രോഗമുക്തരാവുകയും ചെയ്തു.
ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യു.എ.ഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,24,405 ആയി. ഇവരില്‍ 4,03,478 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.
1,388 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 19,539 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടന്നാണ് ഔദ്യോഗിക കണക്ക്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക