News Desk

2021-04-27 10:36:27 pm IST
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് 2, 20,000 ഡോസ് വാക്സിന്‍ കൂടിയെത്തി. കോവിഷീല്‍ഡ് വാക്സിനാണെത്തിച്ചത്. നേരത്തെ 50 ലക്ഷം വാക്സിന്‍ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 3, 68,840 ഡോസ് വാക്സിനാണ് കേരളത്തില്‍ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് കൂടുതല്‍ വാക്സിന്‍ ആവശ്യമുണ്ടെന്നും വാക്സിന്‍ സ്റ്റോക്കുണ്ടെങ്കില്‍ മാത്രമേ ബുക്കിംഗ് സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top