News Desk

2021-03-06 06:00:02 pm IST
അബുദാബി: യു.എ.ഇ.യില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,959 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,08,236 ആയി. രാജ്യത്ത് ഇന്ന് 14 പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1310 ആയി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,721 ആണ്. പുതുതായി 2,42,159 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 32 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു. അതേസമയം, പുതുതായി  1901 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,91,205 ആയി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top