Breaking News
ഫത്ത് അൽ-ഖൈർ കപ്പൽ നാലാമത്തെ യാത്ര പൂർത്തിയാക്കി | ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് | മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ വിവിധ മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക്കും | ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം പ്രാബല്യത്തിൽ | വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസൃതമായി : കുവൈത്ത് | യു എ ഇ സൈനികർക്ക് പ്രചോദനം നല്കാൻ ഖത്തർ സൈനികരുടെ ചിത്രങ്ങൾ: സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി | ഖത്തറിലെ റോഡ് ശൃംഖലകൾ അമേരിക്ക ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ സ്മാർട്ട് റോഡുകൾക്ക് സമമെന്ന് | ഇസ്ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക് | വിജയ കുതിപ്പിൽ ചന്ദ്രയാൻ : ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി | കശ്മീർ വിഷയം : ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുമായി ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം |

2022 ഖത്തർ ഫിഫ ലോകകപ്പ് വികസന പദ്ധതി നിർമാണങ്ങൾക്കായി പിന്നിട്ടത് 20 കോടി തൊഴിൽ മണിക്കൂറെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി. പുതിയ നാഴികക്കല്ല് രേഖപ്പെടുത്തിയത് തൊഴിലാളികൾക്കൊപ്പം വലിയ ആഘോഷം നടത്തി.  


സ്റ്റേഡിയ‌ങ്ങളുടെ നിർമാണം 75 ശതമാനത്തോളം പൂർത്തിയായി.ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണം, അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയം, 3 പരിശീലന കേന്ദ്രങ്ങളുടെ നിർമാണം തുടങ്ങി 40 സൈറ്റുകളുടെ നിർമാണങ്ങളാണ് 20 കോടി മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കിയത്.  

 ഈ വർഷം രണ്ടാം പകുതിയിൽ അൽ റയ്യാൻ, അൽ ബയാത്ത് സ്റ്റേഡിയങ്ങൾ രാജ്യത്തിന് സമർപ്പിക്കും. 8 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇവയിൽ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയവും അൽ ജനൗബും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേരത്തേ രാജ്യത്തിനു സമർപ്പിച്ചു.

Top