News Desk

2021-03-23 02:00:31 pm IST
ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ അറബ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ 22 അറബ് രാഷ്ട്രങ്ങളും സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ ആണ് മത്സരാര്‍ത്ഥികളുടെ സന്നദ്ധത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

2021 അറബ് കപ്പ് ഖത്തറില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫിഫ ടൂര്‍ണമെന്റിന്റെ മുന്നൊരുക്കമായാണ് ഫിഫ അംഗീകാരം നല്‍കിയത്. നേരത്തെ ഗള്‍ഫ് പ്രതിസന്ധി സമയത്ത് ഖത്തറില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ഭീഷണി മുഴക്കിയ അറബ് രാഷ്ട്രങ്ങളും ഖത്തറിലേക്ക് മത്സരങ്ങള്‍ക്കായി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കഴിഞ്ഞ വര്‍ഷമാണ് മിനി ലോകകപ്പ് മാതൃകയില്‍ ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തറില്‍ ലോകകപ്പ് നടത്താന്‍ ഫിഫ തീരുമാനിക്കുന്നത്. ഖത്തറിലെ പണിപൂര്‍ത്തിയായ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്താനാണു ഫിഫ ആലോചിക്കുന്നത്. 22 ടീമുകളെ ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും ഇത്തവണത്തെ അറബ് കപ്പ് സംഘടിപ്പിക്കപ്പെടുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top