Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
2022 ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ ഉൽഘാടനത്തിന് തയ്യാറായതായി പ്രാദേശിക പത്രം അറിയിച്ചു. അൽ റയ്യാൻ, അൽ ബൈത്ത്, മരുഭൂമിയിലെ രത്നം എന്നറിയപ്പെടുന്ന ജൗഹറത്ത് അൽ സഹ്‌റാഹ് എന്നീ സ്റേഡിയങ്ങളാണ് ലോക കപ്പിനായി ഒരുക്കങ്ങൾ പൂർത്തിയായത്. 

ഖത്തറിലെ ഖലീഫ ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിന്റെ ഉൽഘാടന കർമത്തിന് ശേഷം ഏവരും ഉറ്റുനോക്കുന്നതാണ് മറ്റു ലോക കപ്പ് സ്റ്റേഡിയങ്ങളുടെ ഉൽഘാടന പ്രവർത്തനങ്ങൾ. സുപ്രീം കമ്മറ്റിയുടെ നേതൃത്വത്തിൽ നിലവിൽ സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതായാണ് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്യപ്പെട്ടത്. 

ലോക കപ്പിന് കൃത്യമായ കാലയളവിനു മുമ്ബ് തന്നെ ആവശ്യമായ തയ്യാറെടുപ്പുകൾക്കായി സ്റ്റേഡിയങ്ങൾ തുറന്നു നൽകാനാണ് ഖത്തർ  ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 
Top