News Desk

2021-02-09 05:20:45 pm IST
ദുബൈ: അടുത്ത വര്‍ഷം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട സന്ദര്‍ശക പാക്കേജ് വില്‍പന യു.എ.ഇയില്‍ ആരംഭംകുറിച്ചു. ദുബൈ ആസ്ഥാനമായ എക്‌സ്പാറ്റ് സ്പോര്‍ട് ടൂറിസം ഡി.എം.സി.സിയാണ് ഇതുമായി ബന്ധപ്പെട്ട പാക്കേജ് യു.എ.ഇയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

വിവിധ കാറ്റഗറിയിലുള്ള സന്ദര്‍ശക പാക്കേജുകളാണ് ഡി.എം.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്. 3,650 ദിര്‍ഹം മുതല്‍ ആണ് പാക്കേജുകള്‍ ആരംഭിച്ചിരിക്കുന്നത്. പ്രധാനമായും ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകളും മറ്റുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഖത്തര്‍ ലോക കപ്പ് ഗ്രൂപ്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള വിവിധ കാറ്റഗറികളിലുള്ള ടിക്കറ്റ് നിരക്കുകയും ഡി.എം.സി.സി ഇതുമായി ബന്ധപ്പെട്ടു പങ്കുവച്ചിട്ടുള്ള ബ്രോഷറില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

 
Top