News Desk

2021-03-17 07:02:17 pm IST
അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2051 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 432,364 ആയി. രാജ്യത്ത് പുതുതായി 2,741 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി 413,477 ആയി.

രാജ്യത്ത് വിവിധ ആശുപത്രികളില്‍ 17,473 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം, ഇന്ന് പുതുതായി എട്ട് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 1,414 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top