News Desk

2021-04-03 05:43:05 pm IST
അബുദാബി: യു.എ.ഇയില്‍ 2084 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. കൊവിഡ് ചികിത്സയിലായിരുന്ന 2210 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,68,023 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 4,52,321 പേര്‍ രോഗമുക്തരായി. ഇതുവരെ 1504 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയതിട്ടുള്ളത്. 

നിലവില്‍ 14,198 കൊവിഡ് രോഗികളാണ് രാജ്യത്തുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ 2,52,243 കൊവിഡ് പരിശോധനകളാണ് നടത്തിയത്. യു.എ.ഇയിലെ കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് രാജ്യത്ത് നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top