News Desk

2021-03-18 05:48:02 pm IST
ജയ്പുര്‍: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരന് വധശിക്ഷ വിധിച്ച് രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്‌സോ കോടതി. കേസില്‍ 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിയുടെ അതിവേഗ നടപടി. 

കഴിഞ്ഞ മാസം 19ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാസത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച് നീതിന്യായ ചരിത്രത്തില്‍ പുതിയ മാതൃകയാണ് സൃഷ്ടിച്ചത്.

വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ 21കാരനായ പ്രതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഒന്‍പത് ദിവസത്തില്‍ കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതിനാലാണ് ഇത്രയും വേഗം വിധി പുറപ്പെടുവിക്കാനായത്. പൊലീസിന്റെ അതിവേഗ നടപടിയെ കോടതി പ്രശംസിച്ചു.

കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം വിവരം വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ വീട്ടുകാര്‍ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

പിന്നീട് പൊലീസില്‍ പരാതി നല്‍കി. കുറേയേറെ കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകായിയിരുന്നു. 40 സാക്ഷികളെയും 250 ഓളം തെളിവുകളും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top