News Desk

2021-06-09 10:13:41 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. 

കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 95 രൂപ 66 പൈസയായി. 91 രൂപ 14 പൈസയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് പുതിയ വില. 

ജനങ്ങള്‍ക്ക് ദുരിതം വിതച്ച് തുടരെയുണ്ടാകുന്ന ഇന്ധന വില വര്‍ധനക്കെതിരെ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ സാമ്പത്തിക പ്രയാസം നേരിടുമ്പോഴാണ് ഇരുട്ടടിയായി ഇന്ധന വില വര്‍ധിച്ചുകൊണ്ടേയിരിക്കുന്നത്. 

ആഗോള വില നിലവാരത്തിലെ വര്‍ധനയാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി കഴിഞ്ഞ ദിവസം വിലവര്‍ധനവിനെ കുറിച്ച് പ്രതികരിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top