News Desk

2020-07-09 12:35:13 pm IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേര്‍ക്ക് കൂടി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 769,150 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 487 പേര്‍ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 271,434 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 

2,23,724 പേര്‍ക്കാണ് ഇത് വരെ മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. 9,448 പേരാണ് മഹാരാഷട്രയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.

ALSO WATCH 


Top