News Desk

2021-04-01 01:58:28 pm IST


അബുദാബി: ഏപ്രില്‍ മാസത്തിലെ നറുക്കെടുപ്പില്‍ മൂന്നുപേര്‍ക്ക് കോടികള്‍ നേടാനുള്ള അവസരമൊരുക്കി അബുദാബി ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ സീരിസിലെ അടുത്ത നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ് (24 കോടിയോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. 

രണ്ടാം സമ്മാനമായി മുപ്പത് ലക്ഷം ദിര്‍ഹവും (അഞ്ചു കോടിയിലധികം ഇന്ത്യന്‍ രൂപ) മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവുമാണ് (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിക്കുക. 

കൂടാതെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും വിജയികള്‍ക്ക് ലഭിക്കും. ഏപ്രില്‍ മാസത്തെ 227-ാമത് തത്സമയ നറുക്കെടുപ്പില്‍ ഡ്രീം കാര്‍ പ്രൊമോഷന്‍ വിജയികള്‍ക്ക് പോര്‍ഷെ സ്പൈഡര്‍ 718 മോഡല്‍ ആഡംബര കാര്‍ സമ്മാനമായി ലഭിക്കും. 

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ നാലാം സമ്മാനം ഒരു ലക്ഷം ദിര്‍ഹമാണ്. അഞ്ചാം സമ്മാനമായി 90,000 ദിര്‍ഹവും ആറാം സമ്മാനം നേടുന്നവര്‍ക്ക് 80,000 ദിര്‍ഹവും ഏഴാം സമ്മാനമായി 70,000 ദിര്‍ഹവും എട്ടാം സമ്മാനമായി 60,000 ദിര്‍ഹവും വിജയികളെ കാത്തിരിക്കുന്നു. 

കൂടുതല്‍ മത്സരങ്ങളെ കുറിച്ചും സമ്മാനങ്ങളെ കുറിച്ചും അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. 

കൂടാതെ 150 ദിര്‍ഹത്തിന്റെ ഡ്രീം കാര്‍ സീരിസ് ടിക്കറ്റെടുക്കാം. വെബ്‌സൈറ്റ് www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കു മെയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്ക് സൗജന്യ ബിഗ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഇതിനു വേണ്ടി ഒരൊറ്റ സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്താല്‍ മതി. 

വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ഒന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും വലിയ കട്ടൗട്ടിന് സമീപം നിന്നാണ് സെല്‍ഫി എടുക്കേണ്ടത്. ഈ സെല്‍ഫി #BigTicketAbuDhabi എന്ന ഹാഷ് ടാഗില്‍ അബുദാബി ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് മെയ് മൂന്നിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top